Tuesday 23 June 2020 12:16 PM IST : By സ്വന്തം ലേഖകൻ

ആസ്വാദകർ ഏറ്റെടുത്ത് അനന്യക്കുട്ടിയുടെ പാട്ട്! ലക്ഷത്തിലധികം കാഴ്ചക്കാരുമായി വിഡിയോ

ananya

ലക്ഷത്തിലധികം കാഴ്ചക്കാരുമായി അനന്യക്കുട്ടിയുടെ പാട്ട്. ജയസൂര്യ നായകനാകുന്ന ‘വെള്ളം’ എന്ന ചിത്രത്തിലെ, നിതീഷ് നടേരിയുടെ വരികൾക്ക് ബിജിബാല്‍ സംഗീതം നൽകിയ, ഈ ഗാനം ആലപിച്ചിരിക്കുന്നത് അകക്കണ്ണിന്റെ വെളിച്ചത്തിൽ മാത്രം ലോകം കാണുന്ന അനന്യ എന്ന കൊച്ചു മിടുക്കിയാണ്. കുറച്ച് നാൾ മുൻപ് കണ്ണൂരിലെ സ്കൂൾ ബഞ്ചിൽ കൂട്ടുകാർക്കിടയിലിരുന്ന് അനന്യ പാടിയ പാട്ട് ആസ്വാദകർ ഏറ്റെടുത്തിരുന്നു. ഇത് സിനിമയിലേക്കും അനന്യക്ക് വഴി തുറന്നു. അഞ്ചാം ക്ലാസുകാരി അനന്യ ധർമ്മശാല ബ്ലൈന്‍ഡ് സ്കൂളിലെ വിദ്യാർഥിയാണ്.

ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെൻ-ജയസൂര്യ കൂട്ടുകെട്ടിൽ പിറക്കുന്ന സിനിമയാണ് വെള്ളം. ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദു കൃഷ്ണ , രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് നിർമിക്കുന്ന വെള്ളം സെൻട്രൽ പിക്ചേഴ്സ് വിതരണത്തിനെത്തിക്കും.