ഹിമാചല്‍ പ്രദേശ് യാത്രയുടെ ചിത്രങ്ങളും വിഡിയോയും പങ്കുവച്ച് മലയാളത്തിന്റെ പ്രിയയുവനായിക അനശ്വര രാജൻ.
‘യാത്രകള്‍, ഞാന്‍ വീര തൃപാതിയുടെ ജീവിതം ജീവിക്കുകയാണിപ്പോള്‍’ എന്ന കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്. ബോളിവുഡ് ചിത്രമായ ‘ഹൈവെ’ യില്‍ ആലിയ ഭട്ട് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് വീര തൃപാതി.
വിഷ്ണു പ്രസാദ് സംവിധാനം ചെയ്യുന്ന ‘ മൈക്ക്’ ആണ് അനശ്വരയുടെ പുതിയ ചിത്രം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധേയമാണ്.