Thursday 19 September 2019 02:46 PM IST : By സ്വന്തം ലേഖകൻ

നെഞ്ച് കീറി സൗബിനെ കാട്ടി റോബോ! ശ്രദ്ധേയമായി ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.2’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

andorid

ശ്രദ്ധേയമായി ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടോവിനോ തോമസ് ആണ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലൂടെ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. രാജാ രവിവർമ ചിത്രത്തിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററിൽ ഒരു യന്ത്രമനുഷ്യൻ നെഞ്ചകം തുറന്ന് സൗബിനെ കാണിക്കുന്നതാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എക്സ് ഹൈറ്സ് ഡിസൈൻ അസ്സോസിയേറ്റസിന്റെ പ്രിൻസിപ്പൽ ഡിസൈനറും കോ ഫൗണ്ടറുമായ കെ കെ മുരളീധരനാണ് പോസ്റ്റർ രൂപകൽപന ചെയ്തിരിക്കുന്നത്. മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്. ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ ചുവടുവെപ്പാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 .സൈജു കുറുപ്പ്, മാല പാർവതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ഭാഗമായുണ്ട്. ചിത്രം നവംബർ 8നാണ് റിലീസിനൊരുങ്ങുന്നത്.