മലയാളത്തിലും തമിഴിലും പ്രേക്ഷക പ്രീതി സ്വന്തമാക്കി, വൻ വിജയങ്ങളുടെ ഭാഗമായ ബാലതാരമാണ് ബേബി അനിഘ സുരേന്ദ്രൻ. അജിത്ത് നായകനായ എന്നെ അറിന്താൽ, വിശ്വാസം, മമ്മൂട്ടി നായകനായ ഭാസ്കർ ദ റാസ്കൽ, ദി ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളിലെ പ്രകടനം അനിഘയെ ആരാധകരുടെ പ്രിയങ്കരിയാക്കി.
ഇപ്പോഴിതാ, താൻ വ്യത്യസ്ത കാലങ്ങളില്‍ കവർ മോഡലായി വന്ന ‘മനോരമ ആരോഗ്യ’ത്തിന്റെ കവർ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് സന്തോഷം പങ്കുവച്ചിരിക്കുകയാണ് അനിഘ.
മൂന്ന് വ്യത്യസ്ത കാലങ്ങളിലുള്ള അനിഘയുടെ ലുക്കുകളാണ് കവർ ചിത്രങ്ങളിൽ. അതിൽ ആദ്യ രണ്ടെണ്ണം താരം ബാലതാരമായി തിളങ്ങിയിരുന്ന കാലത്തെതാണ്. ഒന്ന് അനിഘയുടെ ഏറ്റവും പുതിയ ലുക്കാണ്. ഒരു കവറിൽ അനിഘയോടൊപ്പം കുട്ടിത്താരങ്ങളായി തിളങ്ങിയ എസ്തർ അനിലിനെയും സനൂപിനെയും കാണാം.