Tuesday 24 September 2019 03:21 PM IST : By സ്വന്തം ലേഖകൻ

ആസ്വാദകരുടെ ഹൃദയം തൊട്ട് ‘നീ ഹിമമഴയായ് വരൂ...’ കവർ ഡാൻസ്! വീണ്ടും കയ്യടി നേടി അഞ്ജലി ഹരി

anjali-new

മലയാളി ആസ്വാദകർ ഇരു കയ്യും നീട്ടി സ്വീകരിച്ച, എടക്കാട് ബെറ്റാലിയനിലെ ‘നീ ഹിമമഴയായ് വരൂ...’ എന്ന ഹിറ്റ് ഗാനത്തിന് കവർ ഡാൻസ് വിഡിയോ ഒരുക്കി നർത്തകി അഞ്ജലി ഹരി. ഈ വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിക്കഴിഞ്ഞു.

മുൻപ് തീവണ്ടിയിലെ ജീവാംശമായി എന്ന പാട്ടിന്റെ കവർ ഡാൻസ് ഒരുക്കി അഞ്ജലി സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിയിരുന്നു.

കുമരകം ഹെറിട്ടേജ് റിസോർട്ടിൽ വെച്ചാണ് ‘നീ ഹിമമഴയായ് വരൂ...’ വിന്റെ കവർ ഡാൻസ് ചിത്രീകരിച്ചിരിക്കുന്നത്.

കോട്ടയം പുതുപ്പള്ളിയിൽ നൃത്ത വിദ്യാലയം നടത്തുകയാണ് അഞ്ജലി. മൂന്ന് മുതൽ അറുപത്തിയഞ്ച് വയസ് വരെ പ്രായത്തിലുള്ള നാനൂറിലധികം വിദ്യാർഥികളുണ്ട് അഞ്ജലിക്ക്. കോട്ടയത്തെ പള്ളിക്കൂടം സ്കൂളിലെ നൃത്ത അധ്യാപിക കൂടിയാണ് അവർ. ‘ജീവാംശമായി...’ കവർ ഡാൻസ് വൈറലായതോടെ ഗാനത്തിന്റെ സംഗീതസംവിധായകൻ കൈലാസ് മേനോൻ അഞ്ജലിക്ക് പ്രശംസയുമായെത്തിയിരുന്നു.

‘വനിത കവർഗേൾ’ അവസാന പട്ടികയിലും അഞ്ജലി എത്തിയിരുന്നു.

aaaaa