Tuesday 11 May 2021 12:30 PM IST : By സ്വന്തം ലേഖകൻ

പ്രിയനേ നിനക്കൊപ്പം യാത്ര തുടങ്ങുന്നു! ആൻ മരിയ വിവാഹിതയായി

annmaria

അഭിനേത്രി ആൻ മരിയ വിവാഹിതയായി. ഷാൻ ജിയോയാണ് വരൻ. പാലാ സ്വദേശിയായ ഷാൻ ശ്രദ്ധേയനായ ഫുഡ് ബ്ലോഗറും വീഡിയോ ക്രിയേറ്ററും സോഫ്റ്റ്‍വെയർ എൻജിനീയറുമാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇന്നലെയായിരുന്നു വിവാഹം.

ഷാൻ ജിയോയ്ക്കൊപ്പം പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ചുവെന്ന് എഴുതി ഇരുവരും ഒന്നിച്ചുള്ളൊരു ഫൊട്ടോ താരം ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിട്ടുണ്ട്.

ദത്തുപുത്രി എന്ന സീരിയലിലാണ് ആൻ മരിയ ആദ്യമായി അഭിനയിച്ചത്. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃതവര്‍ഷിണി, മാമാട്ടികുട്ടി, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളിൽ വേഷമിട്ടു. എന്‍റെ മാതാവ് സീരിയലിൽ ക്ലാര എന്ന കഥാപാത്രം ആൻ മരിയയെ ഏറെ ശ്രദ്ധേയമാക്കി.

വെൽക്കം ടു സെൻട്രൽ ജയിൽ, മാസ്ക്, അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്നീ സിനിമകളിലും ആൻ മരിയ അഭിനയിച്ചിട്ടുണ്ട്.