Wednesday 07 December 2022 10:31 AM IST : By സ്വന്തം ലേഖകൻ

ലൊക്കേഷനിലും അപ്പയുടെ കുസൃതിക്കാരി മകൾ: ചിത്രം പങ്കുവച്ച് കുറിപ്പുമായി അന്ന ബെൻ

anna

മലയാളത്തിന്റെ പ്രിയയുവനായികയായ അന്ന ബെൻ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ്. ഇപ്പോഴിതാ, സിനിമയിൽ ഇരുവരും ആദ്യമായി ഒന്നിച്ചു പ്രവർത്തിക്കുകയാണ് ‘അഞ്ച് സെന്റും സെലീനയും’ എന്ന ചിത്രത്തിനു വേണ്ടി.

ബെന്നി പി.നായരമ്പലത്തിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തില്‍ അന്നയാണ് നായിക. ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റിൽ നിന്നുള്ള ദൃശ്യങ്ങള്‍ അന്ന പങ്കുവച്ചതാണ് ശ്രദ്ധേയമാകുന്നത്. ‘Keeping it professional. Working with Appa for the first time ever’ എന്ന കുറിപ്പോടെയാണ് അന്ന ചിത്രം ഷെയർ ചെയ്തത്. അപ്പയുടെ താടിയിൽ പിടിക്കുന്ന കുസൃതിക്കാരി അന്നയാണ് ചിത്രത്തിൽ.

ജെക്സൻ ആന്റണിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അഞ്ച് സെന്റും സെലീനയും’ ഇ ഫോർ എന്റർടെയിൻമെന്റാണ് നിർമ്മിക്കുന്നത്.