Wednesday 24 July 2019 10:01 AM IST : By സ്വന്തം ലേഖകൻ

‘ഓരോരുത്തർ വൈറലാകാന്‍ വേണ്ടി എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത്, അങ്ങനൊന്നും ആവണ്ടല്ലോ’! ‘സോഷ്യൽ മീഡിയ നിലപാട്’ വ്യക്തമാക്കി അന്ന രാജൻ

anna-new

‘അങ്കമാലി ഡയറീസി’ലെ ലിച്ചിയായി വന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികയാണ് അന്ന രാജൻ. താരം നായികയായ പുതിയ ചിത്രം ‘സച്ചിൻ’ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

ഇപ്പോഴിതാ, ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സോഷ്യൽ മീഡിയ പരിഹാസങ്ങളോടുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം. അത്തരം വിമര്‍ശനങ്ങള്‍ തന്നെ തെല്ലും ബാധിക്കുന്നില്ലെന്നാണ് അന്ന പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ നോക്കാറില്ലെന്ന് പറഞ്ഞാല്‍ നുണയാകുമെന്നും ആദ്യമൊക്കെ ദേഷ്യം തോന്നിയിട്ടുണ്ടെന്നും തുറന്നു സമ്മതിക്കുന്ന താരം, സോഷ്യല്‍ മീഡിയയിൽ ആര്‍ക്കും എന്തും പറയാം. എന്തു കമന്റുമിടാം. അതവരുടെ സന്തോഷം. അങ്ങനെയൊരു സാധ്യതയുണ്ടാക്കാന്‍ സാധിച്ചതില്‍ എനിക്കും സന്തോഷം എന്നും കൂട്ടിച്ചേർത്തു.

ഓരോരുത്തർ വൈറലാകാന്‍ വേണ്ടി എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത്. അങ്ങനൊന്നും ആവണ്ടല്ലോ എന്നാണ് അന്നയുടെ പക്ഷം.