Tuesday 14 June 2022 09:40 AM IST : By സ്വന്തം ലേഖകൻ

നയൻസിനും വിക്കിക്കുമൊപ്പം അനൂപ് കൃഷ്ണനും ഭാര്യയും: ചിത്രം പങ്കുവച്ച് താരം

anoop

നയൻതാരയ്ക്കും വിഘ്നേഷ് ശിവനുമൊപ്പമുള്ള തന്റെയും ഭാര്യയുടെയും ചിത്രം പങ്കുവച്ച് നടൻ അനൂപ് കൃഷ്ണൻ. ‘We r the couple’ എന്ന കുറിപ്പോടെയാണ് അനൂപ് ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിവാഹ ശേഷം കുടുംബത്തെ സന്ദർശിക്കാൻ നയൻസും വിക്കിയും ഞായറാഴ്ചയാണ് കേരളത്തിലെത്തിയത്. ഇരുവരും റെസ്റ്റൊറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയതിന്റെയും ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെയുമൊക്കെ ചിത്രങ്ങളും വിഡിയോസും സോഷ്യൽ മീഡിയയിൽ വൈറലാണ്.