Friday 28 January 2022 10:07 AM IST : By സ്വന്തം ലേഖകൻ

‘ഇതാണ് ആഘോഷത്തിന്റെ ടീസർ...സന്തോഷം പരക്കട്ടെ...’: വിഡിയോ പങ്കുവച്ച് അനൂപ്

anoop

ജനുവരി 23ന് ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു മലയാളത്തിന്റെ പ്രിയനടൻ അനൂപ് കൃഷ്ണന്റെ വിവാഹം. ഐശ്വര്യയാണ് വധു. രാവിലെ ആറിനും ഏഴിനുമിടയ്ക്കുള്ള മുഹൂർത്തത്തിലായിരുന്നു താലികെട്ട്.

ഇപ്പോഴിതാ, വിവാഹ വിരുന്നിന്റെ വിഡിയോയുടെ ടീസർ പങ്കുവച്ചിരിക്കുകയാണ് അനൂപ്. ‘Here is the teaser. Spending happiness. Spreading love ..There is no Boundary…This is My Family …’ എന്ന കുറിപ്പോടെയാണ് അനൂപ് ടീസർ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സീതാകല്യാണം എന്ന സീരിയലിലൂടെയാണ് അനൂപ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സാരർഥിയായി. ഐശ്വര്യ ഡോക്ടറാണ്. രണ്ടു വർഷമായി ഇവർ പ്രണയത്തിലായിരുന്നു. പാലക്കാട് പട്ടാമ്പി സ്വദേശിയാണ് അനൂപ്. അച്ഛൻ ഉണ്ണികൃഷ്ണൻ റെയിൽവേ മെയിൽ സർവീസിൽ ഉദ്യോഗസ്ഥനാണ്. അമ്മ ശോഭന. അനുജൻ അഖിലേഷ്. അനുജത്തി അഖില. ഐശ്വര്യയുടെ അച്ഛന്‍ അച്യുത് നായർ. ഒരു ആയുർവേദ കമ്പനിയുടെ ജനറൽ മാനേജർ ആണ്. അമ്മ സുനിത.