Wednesday 01 April 2020 11:13 AM IST : By സ്വന്തം ലേഖകൻ

‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ….’! മനോഹരമായ നൃത്ത വിഡിയോ പങ്കുവച്ച് അനുസിതാര

anu-sithara

ലോക്ക് ഡൗൺ കാലത്ത് നൃത്തത്തിൽ മുഴുകി മലയാളത്തിന്റെ പ്രിയനായിക അനു സിതാര. വയനാട്ടിൽ ഭർത്താവ് വിഷ്ണുവിനൊപ്പം തങ്ങളുടെ പുതിയ വീട്ടിലാണ് താരം ഇപ്പോൾ. വീടിനകത്ത് കൃഷ്ണ പ്രതിമയ്ക്ക് മുന്നിൽ നൃത്തം ചെയ്യുന്ന തന്റെ പുതിയ വിഡിയോ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം. ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ….’ എന്ന ഗാനത്തിനൊപ്പം സ്വയം മറന്ന് ചുവടുകൾ വയ്ക്കുകയാണ് അനു സിതാര.

മുൻപും വീടിനുള്ളിൽ നൃത്തം ചെയ്യുന്ന വിഡിയോകൾ അനു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അഭിനയത്തിനൊപ്പം നൃത്തവും കൊണ്ടുപോവുന്ന നടി കൂടിയാണ് അനു. ചെറുപ്പം മുതല്‍ ശാസ്ത്രീയ നൃത്തപഠനത്തില്‍ ശ്രദ്ധപതിപ്പിക്കുന്ന അനു സിതാരയ്ക്ക് അഭിനയവഴിയില്‍ പ്രോത്സാഹനവുമായി മുന്നില്‍ നില്‍ക്കുന്നത് ഫോട്ടോഗ്രാഫര്‍ കൂടിയായ ഭര്‍ത്താവ് വിഷ്ണുപ്രസാദാണ്.