Friday 26 July 2019 02:57 PM IST : By സ്വന്തം ലേഖകൻ

‘അതേക്കുറിച്ചു സംസാരിക്കാൻ താൽപര്യമില്ല’! ബുമ്രയെക്കുറിച്ചു ചോദ്യം, ഒഴിഞ്ഞുമാറി അനുപമ

anupama-new

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര മലയാളത്തിന്റെ യുവനായിക അനുപമ പരമേശ്വരനെ ട്വിറ്ററില്‍ ഫോളോ ചെയ്തതും പിന്നീട് അൺഫോളോ ചെയ്തതുമൊക്കെ വലിയ വാർത്തയായിരുന്നു.

ആ സമയത്ത് ബുമ്രയുടെ ട്വിറ്റര്‍ പേജിലെ ഫോളോ ലിസ്റ്റില്‍ 25 പേരില്‍ ഒരേയൊരു നടി അനുപമ പരമേശ്വരനായിരുന്നു.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ, ബുമ്രയും താനും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നും അതില്‍ കൂടുതല്‍ ഒന്നുമില്ലെന്നും അനുപമ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ‘രാക്ഷസുഡു’ എന്ന തന്റെ പുതിയ തെലുങ്കു സിനിമയുടെ പ്രചരണ പരിപാടിക്കിടെ ബുമ്രയെക്കുറിച്ചുള്ള ചോദ്യം വന്നപ്പോൾ ഇതെക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇടക്കൊടുക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു അനുപമ.

തമിഴ്ചിത്രം രക്ഷസന്റെ റീമേക്കാണ് രാക്ഷസുഡു. ബെല്ലാകൊണ്ട ശ്രീനിവാസനാണ് നായകന്‍. ചിത്രം ഓഗസ്റ്റ് 2 ന് പുറത്തിറങ്ങും.