Friday 14 January 2022 10:26 AM IST : By സ്വന്തം ലേഖകൻ

മനോഹരമായി ചുവടു വച്ച് അനുപമ പരമേശ്വരൻ: ഏറ്റെടുത്ത് ആരാധകർ: വിഡിയോ

anupama

മനോഹരമായ നൃത്ത വിഡിയോയുമായി യുവതാരം അനുപമ പരമേശ്വരൻ. താൻ നായികയാകുന്ന തെലുങ്ക് ചിത്രം ‘റൗഡി ബോയ്സി’ലെ ‘ബൃന്ദാവനം’ എന്ന പാട്ടിനാണ് താരം ചുവടു വച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘റൗഡി ബോയ്‌സ്’.