Tuesday 29 September 2020 09:49 AM IST : By സ്വന്തം ലേഖകൻ

എന്റെ പാർട്ണർ ഇൻ ക്രൈം! സഹോദരനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് ‌അനുപമ പരമേശ്വരൻ

anupama

സഹോദരനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ യുവനായിക അനുപമ പരമേശ്വരൻ. എന്റെ സഹോദരനാണ് എന്റെ പാർട്ണർ ഇൻ ക്രൈം എന്ന രസകരമായ കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിവിൻ പോളി നായകനായ പ്രേമം എന്ന ചിത്രത്തിലെ മേരിയായി താരപദവി നേടിയ അനുപമ ഇപ്പോൾ തെലുങ്കിലെയും തമിഴിലെയും പ്രിയ നായികയാണ്. ഏറെക്കാലത്തെ ഇടവേളക്ക് ശേഷം അനുപമ സഹസംവിധായകനായും നായികയായും മലയാളത്തിലെത്തിയത് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയായിരുന്നു.