Monday 15 June 2020 12:13 PM IST : By സ്വന്തം ലേഖകൻ

‘കുറെ കാലമായി ചോദിക്കുന്നു, ഒരു ഹായ് തരുമോ’ എന്ന് ഹരി പത്തനാപുരം! അനുശ്രീയുടെ മറുപടി ഇങ്ങനെ

anusree-new1

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അനുശ്രീ. താരം തന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും പങ്കുവയ്ക്കുന്നത് വേഗത്തിലാണ് വൈറല്‍ ആകുന്നത്.

ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ അനുശ്രീ പങ്കുവച്ച ഒരു ചിത്രത്തിനു താഴെ ജ്യോതിഷ പണ്ഡിതൻ ഹരി പത്തനാപുരം രസകരമായ ഒരു കമന്റുമായി എത്തി. ഉടൻ തന്നെ ഹരി പത്തനാപുരത്തിന് അനുശ്രീ മറുപടിയും നൽകി.

anusree-new-2

കുറെ കാലമായി ചോദിക്കുന്നു ഒരു ഹായ് തരുമോ... എന്നാണ് ഹരി പത്തനാപുരം കമന്റിട്ടത്. ഇതിന്, എന്റെ ഹരിച്ചേട്ടന് എത്ര ഹായ് വേണം എന്നാണ് അനുശ്രീയുടെ റിപ്ലേ.