Wednesday 21 July 2021 10:14 AM IST : By സ്വന്തം ലേഖകൻ

റോഡരുകിൽ നിന്നു പുല്ല് പറിച്ച് കാറിൽ കയറ്റുന്ന അനുശ്രീ: വിഡിയോ ഏറ്റെടുത്ത് ആരാധകരും ട്രോളൻമാരും

anusree

മലയാളത്തിന്റെ പ്രിയനായികയാണ് അനുശ്രീ. വേറിട്ട കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനിടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കാൻ അനുശ്രീയ്ക്കായി. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അനുശ്രീ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ, അനുശ്രീയുടെ ഒരു വിഡിയോയാണ് വൈറൽ. റോഡരുകിൽ നിന്നു പുല്ല് പറിച്ച് കാറിന്റെ ഡിക്കിയിൽ കയറ്റുന്ന താരത്തെയാണ് വിഡിയോയിൽ കാണുക. വിഡിയോ ഇതിനോടകം ട്രോളൻമാരും ഏറ്റെടുത്തു കഴിഞ്ഞു.