Tuesday 26 October 2021 11:12 AM IST : By സ്വന്തം ലേഖകൻ

‘ഒരു വിളിപ്പാടകലെ, ഓടിവരാൻ നിങ്ങൾ ഉണ്ടെന്ന് ഓരോ നിമിഷവും ഓർമിപ്പിക്കുന്നതിന്...’: പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് അനുശ്രീ

anusree

പ്രിയപ്പെട്ടവർക്കൊപ്പമുള്ള തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച്, ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ്, മലയാളത്തിന്റെ പ്രിയതാരം അനുശ്രീ.

‘എല്ലാവരോടും ഒരുപാട് നന്ദി... എന്നെ ഒരുപാട് സ്നേഹിക്കുന്നതിനും,ഒരു വിളിപ്പാട് അകലെ ഓടിവരാൻ നിങ്ങൾ ഉണ്ട് എന്ന് ഓരോ നിമിഷവും ഓർമിപ്പിക്കുന്നതിനും..തരുന്ന caring നും.പ്രാർഥനക്കും..ഒരുപാട് ഒരുപാട് നന്ദി...’.– അനുശ്രീ കുറിച്ചതിങ്ങനെ.

താര എന്ന ചിത്രത്തിലാണ് അനുശ്രീ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.