യുവനായകൻ ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി അനുശ്രീ. ‘With MARCO...’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉണ്ണിയും അനുശ്രീയും സുഹൃത്തുക്കളാണ്. ചിത്രം ഇതിനോടകം വൈറൽ ആണ്.
അതേ സമയം ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ പാൻ ഇന്ത്യൻ വിജയം നേടി പ്രദർശനം തുടരുകയാണ്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ആക്ഷൻ ത്രില്ലറാണ്.