Tuesday 13 April 2021 02:25 PM IST : By സ്വന്തം ലേഖകൻ

തകർപ്പന്‍ നൃത്തവുമായി അർച്ചന കവിയും കൂട്ടുകാരിയും! വിഡിയോ പങ്കുവച്ച് താരം

archana-kavi

സോഷ്യൽ മീഡിയയില്‍ സജീവസാന്നിധ്യമാണ് നടി അർച്ചന കവി. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക പതിവാണ്.

ഇപ്പോഴിതാ, താരം പങ്കു വച്ച പുതിയ ഡാൻസ് വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. അര്‍ച്ചനയും കൂട്ടുകാരിയും ചേര്‍ന്നുള്ള നൃത്തമാണ് വിഡിയോയിൽ. വളരെ രസകരമായ ഗാനത്തിന് തങ്ങളുടേതായ ചുവടുകൾ വയ്ക്കുകയാണ് അര്‍ച്ചനയും സുഹൃത്തും.