Tuesday 22 September 2020 02:38 PM IST : By സ്വന്തം ലേഖകൻ

കോവിഡ് നെഗറ്റീവ്, സെൽഫ് ക്വാറന്റീനിൻ തുടരും! ഒന്നു കൂടി ടെസ്റ്റ് ചെയ്യാം, ഒരു സമാധാനത്തിന്...:വിഡിയോ

archana

തന്റെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആണെന്ന് നടി അർച്ചന സുശീലൻ. അർച്ചന അഭിനയിച്ചു കൊണ്ടിരുന്ന സീരിയലിന്റെ സെറ്റിലുണ്ടായിരുന്ന ചിലർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്ന് സീരിയലിന്റെ അണിയറ പ്രവർത്തകരും താരങ്ങളും സെൽഫ് ക്വാറന്റീനിലായിരുന്നു. തുടർന്നാണ് അർച്ചയുൾപ്പടയുള്ളവർ കോവിഡ് ടെസ്റ്റ് നടത്തിയത്.

പേടിക്കാതിരിക്കുക എന്നു പറയുമ്പോഴും പേടിയുണ്ടാകും. അത് അനുഭവിച്ചു. ലൊക്കേഷനിൽ ചിലർക്ക് കോവിഡ് 19സ്ഥിരീകരിച്ചപ്പോഴേ സെൽഫ് ക്വാറന്റീനിലേക്കു പോയി. ലക്ഷണങ്ങൾ ഇല്ലായിരുന്നു. പക്ഷേ, പേടിച്ച് കുറച്ചു പനി വന്നു. സംശയമുണ്ടെങ്കിൽ എല്ലാവരും ടെസ്റ്റ് ചെയ്യണം. കൂടുതൽ കെയർഫുൾ ആയിരിക്കാം. ടെസ്റ്റിന് വേണ്ടിയാണ് സെൽഫ് ക്വാറന്റീനില്‍ നിന്ന് ആദ്യം പുറത്തിറങ്ങിയത്. ടെസ്റ്റ് കഴിഞ്ഞു തിരിച്ചു വന്നു. റിസൾട്ട് നെഗറ്റീവ് ആണെങ്കിലും കുറച്ചു ദിവസം കൂടി സെൽഫ് ക്വാറന്റീനിൻ തുടരാനാണ് തീരുമാനം. ഒന്നു കൂടി ടെസ്റ്റ് ചെയ്യാം. ഒരു സമാധാനത്തിന്....താരം വിഡിയോയിൽ പറഞ്ഞു.

വിവരമറിഞ്ഞ് വിളിച്ച എല്ലാവർക്കും താരം നന്ദി പറഞ്ഞു.