Friday 27 September 2019 09:34 AM IST : By സ്വന്തം ലേഖകൻ

‘അച്ഛന്റെ പിറന്നാളിന് മകന്റെ സമ്മാനം ആണിത്’! ഹരിശ്രീ അശോകന് ഇന്നോവ ക്രിസ്റ്റ നൽകി അർജുൻ അശോകൻ

arjun-new

മലയാളത്തിന്റെ പ്രിയനടൻ അർജുൻ അശോകന് മകനും നടനുമായ അർജുൻ അശോകന്റെ പിറന്നാൾ സമ്മാനം. പുതിയ ഇന്നോവ ക്രിസ്റ്റയാണ് അച്ഛനുള്ള മകന്റെ പിറന്നാൾ സമ്മാനം. ഈ വിശേഷം ഹരിശ്രീ അശോകനാണ് ഫെയ്സ്ബുക്ക് പേജിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്. കാർ ഏറ്റവുവാങ്ങിയ ശേഷം കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

അച്ഛന്റെ പിറന്നാളിന് മകന്റെ സമ്മാനം ആണിതെന്ന് ഹരിശ്രീ അശോകന്‍ ഫേസ്ബുക്കില്‍ കമന്റായി കുറിച്ചിട്ടുണ്ട്. കൊച്ചിയിലെ കളമശ്ശേരി ഡീലര്‍ഷിപ്പില്‍ നിന്നുമാണ് പുതിയ ഇന്നോവ ക്രിസ്റ്റ താരം സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 15.06 ലക്ഷം മുതല്‍ 22.56 ലക്ഷം വരെയാണ് കാറിന്റെ എക്സ് ഷോറൂം വില.

അച്ഛന് പിന്നാലെ മകന്‍ അര്‍ജുന്‍ അശോകനും മലയാള സിനിമയുടെ യുവനിരയിൽ സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ പല ശ്രദ്ധേയ സിനിമകളിലും അർജുന്റെ സാന്നിധ്യമുണ്ടായിരുന്നു. സഹനടനായുളള വേഷങ്ങള്‍ക്കിടയിലും നായകനായും അരങ്ങേറ്റം കുറിക്കുകയാണ് നടന്‍. ദിലീപിന്റെ അനിയന്‍ അനൂപ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അര്‍ജുന്‍ അശോകന്‍ നായകനാകുന്നത്.