Monday 29 November 2021 03:28 PM IST : By സ്വന്തം ലേഖകൻ

‘കരിക്ക്’ താരം അർജുൻ വിവാഹിതനാകുന്നു: സന്തോഷം പങ്കുവച്ച് താരം

arjun

‘കരിക്ക്’ വെബ് സീരിസിലൂടെ ശ്രദ്ധേയനായ യുവനടൻ അർജുൻ രത്തൻ വിവാഹിതനാകുന്നു. വടകര സ്വദേശി ശിഖ മനോജ് ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ശിഖയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അർജുന്‍ തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. പ്രണയവിവാഹമാണ്.

‘അർജന്റീന ഫാൻസ് കാട്ടൂർക്കടവി’ലൂടെ ബിഗ് സ്ക്രീനിലെത്തിയ അർജുൻ അൻവർ റഷീദ് ചിത്രം ട്രാൻസിലും വേഷമിട്ടു. വൈറ്റില കണിയാമ്പുഴയാണ് അർജുന്റെ നാട്.