Saturday 16 January 2021 02:29 PM IST : By സ്വന്തം ലേഖകൻ

സിനിമയിലെ ഗാനരംഗം പോലെ...! മനോഹരമായ വളക്കാപ്പ് ചടങ്ങിന്റെ വിഡിയോ പങ്കുവച്ച് അരുൺ ഗോപൻ

arun

യുവഗായകനും സംഗീക സംവിധായകനുമായ അരുൺ ഗോപനും ഭാര്യ നിമ്മിക്കും അടുത്തിടെയാണ് ആദ്യത്തെ കൺമണിയായി ആൺകുഞ്ഞ് ജനിച്ചത്. സോഷ്യൽ മീഡിയയിലൂടെ അരുൺ ഈ സന്തോഷം പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ, മനോഹരമായ വളക്കാപ്പ് ചടങ്ങിന്റെ വിഡിയോയാണ് അരുൺ തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദൃശ്യമികവോടെയാണ് ഈ വിഡിയോ സോങ് തയാറാക്കിയിരിക്കുന്നത്.