Friday 17 January 2020 12:21 PM IST : By സ്വന്തം ലേഖകൻ

‘എലീന ഓവര്‍ സ്മാര്‍ട്ട്, പറയുന്നതെല്ലാം മണ്ടത്തരം’! എലീന പടിക്കലിനെതിരെ വിമർശനുമായി ആര്യ

arya

എലീന പടിക്കലിനെതിരെ വിമർശനുമായി ആര്യ. ബിഗ് ബോസ് സീസൺ ടുവിലെ മത്സരാർത്ഥികളാണ് ഇരുവരും.

കഴിഞ്ഞ ദിവസം സഹമത്സരാർത്ഥികൾക്കൊപ്പം എലീനയെക്കുറിച്ച് സംസാരിക്കവെ ആര്യ പറഞ്ഞ കാര്യങ്ങളാണ് വൈറൽ.

‘‘എലീനയെ തനിക്ക് പണ്ടേ അറിയാം. അവളുടെ ക്യാരക്ടറിനെക്കുറിച്ചും അറിയാം. ഓവര്‍ സ്മാര്‍ട്ടും ഹൈപ്പര്‍ ആക്റ്റീവുമാണ്. ബുദ്ധിപരമായാണ് സംസാരിക്കുന്നതെന്നാണ് ധാരണ. എന്നാല്‍ പുറത്തുവരുന്നതെല്ലാം ബ്ലണ്ടറാണ്’’. ആര്യ പറഞ്ഞതിങ്ങനെ. ആര്യ പറഞ്ഞതിനെ മറ്റുള്ളവര്‍ ശരിവച്ചു.

പറയുന്നതെല്ലാം മണ്ടത്തരമായതിനാലാണ് അവളെക്കുറിച്ച് ഇത്രയധികം ട്രോളുകള്‍ ഇറങ്ങുന്നതെന്നും അതുകൊണ്ടാണ് അവളെ ബിഗ് ബോസിലേക്ക് എടുത്തതെന്നും ആര്യ കൂട്ടിച്ചേർത്തു.