Wednesday 01 April 2020 12:46 PM IST : By സ്വന്തം ലേഖകൻ

‘മറ്റൊരു അമ്മയിൽ നിന്നു ലഭിച്ച സഹോദരൻ, ലവ് യൂ കുട്ടപ്പാ’! ഫുക്രുവിനൊപ്പമുള്ള ആര്യയുടെ സെൽഫി വൈറൽ

arya

ബിഗ് ബോസ് മലയാളം സീസൺ ടുവിലെ സഹ മത്സരാർത്ഥിയായിരുന്ന ഫുക്രുവിനൊപ്പമുള്ള നടി ആര്യയുടെ സെൽഫി വൈറൽ.

മറ്റൊരു അമ്മയിൽ നിന്നു ലഭിച്ച സഹോദരൻ, സപ്പോർട്ടിങ് സിസ്റ്റം, കുട്ടപ്പാ ഐ ലവ് യൂ എന്നാണ് ചിത്രം പങ്കുവച്ച് ആര്യ കുറിച്ചത്.

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പാതിയിൽ വച്ച് ബിഗ് ബോസ് ടു അവസാനിപ്പിച്ചിരുന്നു. ഹൗസില്‍ നിന്നു മടങ്ങിയെത്തിയ താരങ്ങളുടെ എയർപോർട്ടിൽ നിന്നുള്ള വിഡിയോകൾ ഇതിനോടകം വൈറലാണ്. കഴിഞ്ഞ ദിവസം ബിഗ് ബോസ് അംഗങ്ങൾക്കും മോഹൻലാലിനുമൊപ്പമുള്ള ചിത്രവും ആര്യ പോസ്റ്റ് ചെയ്തിരുന്നു.