Friday 03 February 2023 10:27 AM IST : By സ്വന്തം ലേഖകൻ

‘നിന്റെ നേട്ടത്തിൽ ഞാൻ സന്തോഷത്താൽ മതിമറക്കുന്നു’: മകളെ അഭിനന്ദിച്ച് കുറിപ്പും ചിത്രവും പങ്കുവച്ച് ആശ ശരത്

asha

മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകള്‍ ഉത്തരയും അടുത്തിടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. നർത്തകി കൂടിയായ ഉത്തര 2021 ലെ മിസ്സ് കേരള റണ്ണര്‍ അപ്പുമായിരുന്നു.

ഇപ്പോഴിതാ, യു.കെയിലെ വാർവിക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഉത്തര ബിരുദാനന്തര ബിരുദം നേടിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ആശ ശരത്. ബിസിനസ് അനലിറ്റിക്‌സിൽ ആണ് ഉത്തര ബിരുദാനന്തര ബിരുദം നേടിയത്. എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം ബിസിനസ്സ് അനലറ്റിക്സിൽ മാസ്റ്റർ ഡിഗ്രി എടുത്തിരുന്നു ഉത്തര.

‘എന്റെ കൊച്ചു പങ്കു യു.കെയിലെ വാർവിക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് അനലിറ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയതു കണ്ടപ്പോൾ ഞാൻ സന്തോഷത്താൽ മതിമറന്നു. എപ്പോഴും ഓർക്കുക, നീ വിശ്വസിക്കുന്നതിലും ധീരയാണ് നീ, വിചാരിച്ചതിലും ശക്തയും, മിടുക്കിയുമാണ്. നീ അറിയുന്നതിലും കൂടുതൽ സ്നേഹിക്കപ്പെടുന്നവളുമാണെന്ന് ഓർക്കുക. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു’.– ആശ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മനോജ് കാനയുടെ സംവിധാനത്തില്‍ ‘ഖെദ്ദ’ എന്ന ചിത്രത്തില്‍ ആശ ശരത് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളുടെ വേഷമായിരുന്നു ഉത്തരയ്ക്ക്.