Friday 20 March 2020 10:43 AM IST : By സ്വന്തം ലേഖകൻ

ദേ, ഇങ്ങനെ നന്നായിട്ട് കൈ കഴുകണം...! ബോധവൽക്കരണത്തിൽ സജീവമായി ആസിഫിന്റെ മക്കളും

asif-ali

കൊറോണ വൈറസിന്റെ വ്യാപനം തടയാൻ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. സിനാമാ താരങ്ങളുൾപ്പടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ബോധവൽക്കരണവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്.

ഇപ്പോഴിതാ, യുവനായകൻ ആസിഫ് അലി പങ്കുവച്ച ഒരു വിഡിയോയും വൈറലാകുന്നു.

രോഗത്തെ തുരത്താന്‍ കൈകള്‍ കഴുകേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി ആസിഫിന്റെ മക്കൾ വിഡിയോയിൽ എത്തുന്നു. വൈറസ് ബാധ തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി കുട്ടികള്‍ കൈകള്‍ ശുചിയായി കഴുകുന്നതാണ് വിഡിയോയില്‍.

ഇതിനോടകം വിഡിയോ വൈറലാണ്.