Tuesday 09 February 2021 02:46 PM IST : By സ്വന്തം ലേഖകൻ

‘കുറ്റവും ശിക്ഷയും’ മാസ്കുകൾ വിതരണം ചെയ്ത് ആസിഫലി ഫാൻസ് ‌ഗേള്‍സ്! അഭിനന്ദിച്ച് താരം

asif-ali

രാജീവ് രവി സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രമാണ് ‘കുറ്റവും ശിക്ഷയും’.ഇപ്പോഴിതാ, ആസിഫ് അലിയുടെ ആരാധക സംഘടനയായ ‘ഡൈ ഹാർഡ് ആസിഫലി ഫാൻസ് ‌ഗേള്‍സ്’ (DHAF ഗേള്‍സ്) ഫോര്‍ട്ടുകൊച്ചിയിലെ വീഥികളില്‍ കണ്ടുമുട്ടിയവര്‍ക്കെല്ലാം ‘കുറ്റവും ശിക്ഷയും’ മാസ്‌കുകള്‍ കൈമാറിയിരിക്കുന്നു. DHAF ഗേള്‍സിന്റെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ഈ മാസ്ക് വിതരണം വലിയ സ്വീകാര്യതയാണ് ഫോർട്ട്കൊച്ചിയിലെ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിട്ടുള്ളത് എന്ന് ഓൾ കേരളാ ആസിഫ് അലി ഫാൻസ്‌ അസോസിയേഷൻ സെക്കട്ടറി സാൻ കുരിയൻ പറഞ്ഞു. ജനങ്ങൾക്ക്‌ ഉപകാരപ്രദമായ ഒരു പ്രവർത്തിക്ക് നേതൃതം നൽകിയ ഫാൻസിനെ ആസിഫ് അലി അഭിനന്ദിച്ചു. ഇതുപോലുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ തുടർന്നും നടത്തുമെന്ന് ആസിഫിന്റെ മാനേജറും ഫാൻസ്‌ അസോസിയേഷൻ ചെയർമാനുമായ ആത്തിഫ് എം. എ പറഞ്ഞു. അരുൺകുമാർ വി ആർ നിർമിച്ചു രാജീവ് രവി സംവിധാനം ചെയുന്ന ‘കുറ്റവും ശിക്ഷയും’ എന്ന സിനിമയിൽ സണ്ണി വെയ്‌നും ഷറഫുദ്ധിനുമാണ് മറ്റു താരങ്ങൾ.