Tuesday 20 September 2022 11:11 AM IST : By സ്വന്തം ലേഖകൻ

ഇനി യാത്രകളിൽ പുതിയ കൂട്ട്: ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കി ആസിഫ് അലി

asif-ali

ലാൻഡ് റോവർ ഡിഫൻഡർ എച്ച്എസ്ഇ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ താരം ആസിഫ് അലി. ഡിഫൻഡറിന്റെ ഉയർന്ന വകഭേദമാണ് ഇത്. ഏകദേശം 1.35 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ബ്രിട്ടീഷ് ആഢംബര വാഹന നിർമാതാക്കളായ ജാഗ്വർ ലാൻഡ് റോവറിന്റെ ആഢംബര ഓഫ്-റോഡർ എസ്‌യുവി ആണിത്.

മൂന്നു ലിറ്റർ ഡീസൽ എൻജിനാണ് ഡിഫൻഡർ എച്ച്എസ്ഇ മോഡലിന് കരുത്ത് പകരുന്നത്. 221 കിലോവാട്ട് കരുത്തുള്ള എസ്‍യുവി പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം 7 സെക്കൻഡിലെത്തും. 191 കിലോമീറ്ററാണ് വാഹനത്തിന്റെ ഉയർന്ന വേഗം‌‌.

സിബി മലയിൽ സംവിധാനം ചെയ്ത ‘കൊത്ത്’ ആണ് ഒടുവിൽ റിലീസിനെത്തിയ ആസിഫ് ചിത്രം. കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ കൊത്ത് മികച്ച പ്രതികരണമാണ് നേടുന്നത്.