Friday 27 January 2023 11:19 AM IST : By സ്വന്തം ലേഖകൻ

ഭർത്താവിനും മകൾക്കുമൊപ്പം കേരളത്തില്‍ ഒരു അവധിക്കാലം: ചിത്രങ്ങൾ പങ്കുവച്ച് അസിന്‍

asin

മകൾക്കും ഭർത്താവിനുമൊപ്പം കേരളത്തിലെത്തിയ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി അസിന്‍ തോട്ടുങ്കൽ.

വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടു നിൽക്കുന്ന അസിൻ, മകളുടെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക പതിവാണ്. അറിന്റെ വളർച്ചയുടെ ഓരോ ഘട്ടവും അസിൻ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

അച്ഛനൊപ്പമിരുന്ന് മോഹിനിയാട്ടം ആസ്വദിക്കുന്ന അറിനെ പുതിയ ചിത്രങ്ങളിൽ കാണാം. കഥകളി വേഷങ്ങളും മറ്റും കണ്ട് ആസ്വദിക്കുകയാണ് കുഞ്ഞ് അറിൻ.

asin

പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. 2017 ഒക്ടോബറിലാണ് അസിന് പെൺകുഞ്ഞ് പിറന്നത്.