Saturday 18 January 2020 03:21 PM IST : By സ്വന്തം ലേഖകൻ

‘എന്നെ കളിയാക്കിയ കൊറച്ചു പേരൊണ്ട്, അവരെയൊക്കെ എനിക്ക് നല്ലപോലെ അറിയാം കെട്ടോ’! ശരീരഭാരം കുറച്ച് അശ്വതി: കുറിപ്പ്

aswathy

അൽഫോൺസാമ്മ എന്നു മാത്രം പറഞ്ഞാൽ മതി, മലയാളികൾ അശ്വതിയെ തിരിച്ചറിയും. അത്രത്തോളം പ്രശസ്തിയും അംഗീകാരവുമാണ് അൽഫോൺസാമ്മയുടെ വേഷവും ആ പരമ്പരയും അശ്വതിക്കു നേടിക്കൊടുത്തത്. വെറും നാലു സീരിയലുകളില്‍ മാത്രമേ അശ്വതി അഭിനയിച്ചിട്ടുള്ളൂ. അതിൽ രണ്ടെണ്ണം പാതി വഴിയിൽ നിന്നപ്പോൾ മറ്റു രണ്ടെണ്ണം മലയാളം സീരിയൽ ചരിത്രത്തിലെ സർവകാല ഹിറ്റുകളായി. അതിൽ ഒന്ന് അൽഫോൺസാമ്മ. മറ്റൊന്ന് ‘കുങ്കുമപ്പൂ’. അൽഫോൺസാമ്മയിൽ കരുണയുടെ മഹാപ്രവാഹമായ അൽഫോൺസാമ്മയെങ്കിൽ, കുങ്കുമപ്പൂവിൽ അമല എന്ന കൊടും വില്ലത്തി. രണ്ടും തന്റെതായ അഭിനയ ശൈലിയിലൂടെ മികച്ചതാക്കാൻ അശ്വതിക്കായി. ഇപ്പോഴും ഈ കഥാപാത്രങ്ങളിലൂടെ അശ്വതി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.

കുറച്ചു കാലമായി അശ്വതിയെ അഭിനയ രംഗത്ത് സജീവമായി കാണാറില്ല.

‘ഇപ്പോൾ, കുടുംബത്തോടൊപ്പം ദുബായിൽ ആണ്. അഭിനയം നിർത്തിയിട്ടില്ല. കല്യാണം കഴിഞ്ഞാണ് ‘കുങ്കുമപ്പൂ’ ചെയ്തത്. അതിനിടെ മോൾ ജനിച്ചു. അതു കഴിഞ്ഞ് ‘മനസ്സറിയാതെ’ യിൽ അഭിനയിച്ചു. അപ്പോഴേക്കും രണ്ടാമത്തെ കുഞ്ഞും വന്നു. അവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണ് ഭർത്താവിനൊപ്പം യുഎഇയിലേക്ക് വന്നത്. ഇവിടെ ഷോർട് ഫിലിംസിൽ അഭിനയിക്കുന്നുണ്ട്. ആറു മാസം മുമ്പ് ‘H2O’ എന്ന ഒരു ഷോർട് ഫിലിം ചെയ്തു. ഞാൻ അഭിനയരംഗം നിന്ന് വിട്ടിട്ടേയില്ല. വിടണം എന്ന ആഗ്രഹവുമില്ല. നല്ല അവസരങ്ങൾ വരുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ, സീരിയലിലും സിനിമയിലും നല്ല റോളുകളിലൂടെ മടങ്ങി വരാൻ തയാറെടുക്കുന്നു’’.

അടുത്തിടെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അശ്വതി പറഞ്ഞു.

ഇപ്പോഴിതാ, ഇ ഡയറ്റിങ്ങിലൂടെ ശരീര ഭാരം കുറച്ചതിന്റെ വിശേഷം പങ്കുവച്ച് അശ്വതി എന്ന പ്രസില്ല ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് വൈറൽ.

‘അവസാനം ഒന്ന് നന്നാവാൻ തീരുമാനിച്ചു..ഇനിയും നന്നാവാൻ ഒരുപാടു ദൂരം ബാക്കി.. ആരും പേടിക്കണ്ട പോസ്റ്റിട്ടു വെറുപ്പിക്കില്ല. ഒരു കുഞ്ഞു സന്തോഷം മനസ്സിൽ വന്നപ്പോൾ ഷെയർ ചെയ്തതാണ്. ഒരുപാട് പേരോട് നന്ദി ഉണ്ട്. ഡെമോ കാട്ടി തന്നുവരെ എന്നെ പ്രോത്സാഹിപ്പിച്ച എന്റെ നാത്തൂനോട് Jisha Jojy, ഇ ഡയറ്റിങ്ങിലേക്കു എന്നെ കൈപിടിച്ച് നടത്തിയ അനിയത്തി Tolly Thomasയോട്, കട്ടക്ക് കൂട്ട് നിക്കുന്ന എന്റെ അച്ചായനോട്, എന്നും നീ വണ്ണം കുറക്കു പൊന്നുമോളെന്നു പറയുന്ന മമ്മിയോട്, കണ്ണിനു മുന്നിലും അല്ലാതെയും എന്നെ കളിയാക്കിയ കൊറച്ചുപേരൊണ്ട് (അവരെയൊക്കെ എനിക്ക് നല്ലപോലെ അറിയാം കെട്ടോ)എല്ലാരോടും...’ .– താരം കുറിച്ചു.

വണ്ണം കുറയ്ക്കും മുമ്പും ശേഷവുമുള്ള തന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

aswathy-2