Monday 09 December 2019 12:19 PM IST : By സ്വന്തം ലേഖകൻ

‘ഇപ്പൊ തടി അല്‍പ്പം കൂടിയോ’ ? ആരാധകന്റെ ‘അമിത ശ്രദ്ധ’യ്ക്ക് അശ്വതിയുടെ മാസ് മറുപടി

aswathy-new

സോഷ്യൽ മീഡിയയിൽ, താരങ്ങളുടെ സ്വകാര്യതയില്‍ അമിത താൽപര്യം കാണിക്കുന്ന ചിലരുടെ പതിവാണ്. അത് പലപ്പോഴും അതിര് കടക്കുമ്പോൾ തകർപ്പൻ മറുപടിയുമായി താരങ്ങൾ തന്നെ രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ, അത്തരമൊരു വിശേഷം തിരക്കിന് അവതാരക അശ്വതി ശ്രീകാന്ത് നൽകിയ മറുപടിയാണ് വൈറൽ.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അശ്വതി. തന്റെയും കുടുംബത്തിന്റെയും നിരവധി ചിത്രങ്ങള്‍ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ‘രണ്ട് ചുന്നരി പെണ്ണുങ്ങളേം കൊണ്ട് ഫ്രോസണ്‍ 2 കാണാന്‍ പോവ്വാ’ എന്ന കുറിപ്പോടെ മകള്‍ പത്മയ്ക്കും കൂട്ടുകാരിയുടെ മകള്‍ പ്രാര്‍ഥനയ്ക്കുമൊപ്പം നില്‍ക്കുന്ന തന്റെ ചിത്രം കഴിഞ്ഞ ദിവസം അശ്വതി പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ഒരു ആരാധകൻ കുറിച്ച കമന്റും അതിന് അശ്വതിയുടെ റിപ്ലേയുമാണ് വൈറൽ.

aswathy-new-2

‘ഇപ്പൊ തടി അല്‍പ്പം കൂടിയോ ?’ എന്നായിരുന്നു ആരാധകന്റെ കമന്റ ്. അതിന് ‘നിങ്ങള്‍ അല്ലല്ലോ എനിക്ക് റേഷന്‍ വാങ്ങി തരുന്നത്. അത് കൊണ്ട് വിഷമിക്കണ്ട’ എന്നായിരുന്നു അശ്വതിയുടെ തകർപ്പൻ റിപ്ലേ. പോസ്റ്റ് ഇതിനകം വൈറൽ ആണ്.