Wednesday 15 January 2020 09:59 AM IST : By സ്വന്തം ലേഖകൻ

‘എന്നെ ഇരട്ടപ്പേര് വിളിച്ച സാമദ്രോഹിക്ക് ഈ പടം ഡെഡിക്കേറ്റ് ചെയുന്നു’! ആ ഇരട്ടപ്പേര് വെളിപ്പെടുത്തി അശ്വതി

aswathy

മലയാളത്തിന്റെ പ്രിയങ്കരിയായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. തനതായ ശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത അശ്വതി സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ്. തന്റെയും കുടുംബത്തിന്റെയും പുതിയ ചിത്രങ്ങളും വിശേഷങ്ങളും രസകരമായ കുറിപ്പുകളുമൊക്കെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക പതിവാണ്.

ഇപ്പോഴിതാ, തന്റെ ഒരു പുതിയ ചിത്രം പോസ്റ്റ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ അശ്വതി പങ്കുവച്ച കുറിപ്പാണ് വൈറൽ.

‘സ്കൂളിൽ പഠിക്കുമ്പോ മുടി കണ്ടിട്ട് എന്നെ കുരുവിക്കൂടെന്ന് ഇരട്ടപ്പേര് വിളിച്ച സാമദ്രോഹിയ്ക്ക് ഞാൻ ഈ പടം ഡെഡിക്കേറ്റ് ചെയുന്നു. കലങ്ങിയവർ മാത്രം കൈ പൊക്കിയാ മതി’. എന്നാണ് ചിത്രം പങ്കുവച്ച് അശ്വതി കുറിച്ചത്.

ചിത്രവും കുറിപ്പും ഇതിനകം വൈറൽ ആണ്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്.