Thursday 30 July 2020 10:31 AM IST : By സ്വന്തം ലേഖകൻ

ട്രെഡ്മില്ലിൽ മാത്രമല്ല കിടക്കയിലുമുണ്ട് അശ്വിന്റെ ഡാൻസ്! ‘പണി പാളി’ പാട്ടിനൊപ്പം അശ്വിനും മകനും: വിഡിയോ

aswin-kumar

ട്രെഡ്മില്‍ ഡാന്‍സുമായി ആരാധകരെ കയ്യിലെടുത്ത തെന്നിന്ത്യൻ നടൻ അശ്വിൻ കുമാർ കിടക്കയിലെ ഡാൻസുമായി വീണ്ടും കയ്യടി നേടുന്നു. അശ്വിനൊപ്പം മകനുമുണ്ട് ഇത്തവണ വിഡിയോയില്‍. നടന്‍ നീരജ് മാധവിന്റെ ‘പണി പാളി’ എന്ന ഹിറ്റ് റാപ്പ് ഗാനത്തിനാണ് അശ്വിനും മകനും ഈ വെറൈറ്റി ഡാൻസുമായി എത്തിയിരിക്കുന്നത്. ഈ വിഡിയോ നീരജും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.