Wednesday 13 October 2021 11:43 AM IST : By സ്വന്തം ലേഖകൻ

നാടക കലാകാരൻമാരുടെ അതിജീവനത്തിനായി ‘അതിജീവന നാടകയാത്ര’: ആശംസകൾ നേർന്ന് പ്രമുഖർ

drama-news

‘അരങ്ങും അണിയറയും’ നേതൃത്വം നൽകി, നടൻ ശിവജി ഗുരുവായൂർ നയിക്കുന്ന ‘അതിജീവന നാടകയാത്ര’ ഒക്ടോബർ 13 നു കാസർഗോഡ് ആരംഭിച്ച് 19 നു തിരുവനന്തപുരത്ത് അവസാനിക്കും. നാടക കലാകാരൻമാരുടെ അതിജീവനത്തിനായും നാടകം പൊതു സമൂഹത്തിൽ ശ്രദ്ധയിലേക്ക് വീണ്ടുമെത്തിക്കുന്നതിനുമായാണ് ‘അതിജീവന നാടകയാത്ര’ സംഘടിപ്പിക്കുന്നത്. സംവിധായകൻ ലാല്‍ ജോസ് ഉൾപ്പടെയുള്ള പ്രമുഖർ ‘അതിജീവന നാടകയാത്ര’യ്ക്ക് ആശംസകൾ നേർന്ന് രംഗത്തെത്തി.