Friday 24 September 2021 04:58 PM IST : By സ്വന്തം ലേഖകൻ

കന്യകയാണോ എന്ന് ചോദ്യം: കുറിക്കു കൊള്ളുന്ന മറുപടി നൽകി നടി ആതിര

athira-insta

ടെലിവിഷൻ പരമ്പരകളിലൂടെയും ടിവി അവരാതകയായും പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ആതിര മാധവ്. സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള താരം വിശേഷങ്ങൾ പങ്കിട്ട് ഇൻസ്റ്റ ഗ്രാം അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ എത്താറുമുണ്ട്. സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് നല്ലതും ചീത്തയുമായ കമന്റുകൾ പലപ്പോഴും ആതിരയെ പോലുള്ള താരങ്ങളെ തേടിയെത്താറുണ്ടെങ്കിലും പലപ്പോഴും ചിലത് പരിധി വിടാറുണ്ട്.

അത്തരത്തിലൊരു ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് സീരിയൽ താരം ആതിരാ. ഇൻസ്റ്റ​ഗ്രാമിൽ താൻ നേരിടേണ്ടി വന്ന മോശം ചോദ്യവും അതിന് ആതിര നൽകിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. 

ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്താറുള്ള താരം കഴിഞ്ഞ ദിവസം ഒരു ചോദ്യോത്തര സെഷൻ സംഘടിപ്പിച്ചിരുന്നു. ആരാധകർക്ക് തന്നോട് ചോദിക്കാനുള്ള കാര്യങ്ങൾക്ക് താരം ഹൃദ്യമായി മറുപടി നൽകുകയും ചെയ്തു. ഇക്കൂട്ടത്തിൽ ആതിരയുടെ വിശേഷങ്ങൾ ചോദിക്കുന്നതിനിടേ ഒരാൾ താരം വിർജിനാണോ എന്നു ചോദിക്കുകയായിരുന്നു. ഇതിന് ആതിര കുറിക്കു കൊള്ളുന്ന മറുപടി തന്നെ നൽകുകയും ചെയ്തു. 

athira-m

ഇതു കേൾക്കുമ്പോഴും ചോദിക്കുമ്പോഴും എന്ത് സുഖമാണ് കിട്ടുന്നത്? ദയവു ചെയ്ത് നിങ്ങളുടെ കുടുംബത്തോട് ചോദിക്കൂ- എന്നാണ് ആതിര മറുപടി നൽകിയത്. ഇത്തരം വഷളന്മാർക്ക് താൻ എന്ത് മറുപടിയാണ് നൽകേണ്ടതെന്നും ആതിര ചോദിക്കുന്നുണ്ട്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് ആതിര ഇക്കാര്യം പങ്കുവെച്ചത്.