Friday 10 September 2021 11:51 AM IST : By സ്വന്തം ലേഖകൻ

മഞ്ജു വാരിയരുടെ ‘ആയിഷ’: ഒരുങ്ങുക ആദ്യ കമേഴ്സ്യൽ മലയാളം - അറബിക് ചിത്രം

ayisha

മഞ്ജു വാരിയർ നായികയാകുന്ന ആദ്യ കമേഴ്സ്യൽ മലയാളം - അറബിക് ചിത്രം ഒരുങ്ങുന്നു. ‘ആയിഷ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം വാഗതനായ ആമിർ പള്ളിക്കൽ ആണ് സംവിധാനം ചെയ്യുന്നത്. സംവിധായകൻ സക്കറിയയാണ് ചിത്രം നിർമിക്കുന്നത്.

രചന ആഷിഫ് കക്കോടി. ചിത്രം പൂർണമായും ഗൾഫിലാണ് ചിത്രീകരിക്കുന്നത്. മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലിഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സംഗീതം എം. ജയചന്ദ്രൻ, സഹ നിർമാണം - ഷംസുദ്ധീൻ എം.ടി., ഹാരിസ് ദേശം, പി.ബി അനീഷ്, സക്കറിയ വാവാട്.

ചിത്രത്തിന്റെ ഛായാഗ്രഹണം – വിഷ്ണു ശർമ. എഡിറ്റർ – അപ്പു എൻ. ഭട്ടതിരി. 2022 ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. വാർത്ത പ്രചരണം – എ.എസ്. ദിനേശ്.