Friday 20 January 2023 11:34 AM IST : By സ്വന്തം ലേഖകൻ

‘എന്തുവാടേ ഇത്, മിനിറ്റിന് നാല് അടിയോ...’: ‘ഇടിയുടെ ആശാനൊപ്പം’ ഒരു പ്രൊമോ വിഡിയോ

babu-antony

മലയാളത്തിന്റെ യുവനായകന്‍ ആന്റണി വർഗീസ് നായകനാകുന്ന ‘പൂവൻ’ തിയറ്ററുകളിലേക്കെത്തുന്ന പശ്ചാത്തലത്തിൽ, ചിത്രത്തിനായി ഒരുക്കിയ രസകരമായ ഒരു പ്രൊമോ വിഡിയോ ശ്രദ്ധേയമാകുന്നു. ആന്റണിക്കൊപ്പം മലയാളത്തിന്റെ പ്രിയതാരം ബാബു ആന്റണിയും പ്രൊമോ വിഡിയോയിൽ ഉണ്ട്.

‘ഇടിയുടെ ആശാനൊപ്പം ’എന്ന കുറിപ്പോടെ ആന്റണി വര്‍ഗീസ് പങ്കുവച്ചിരിക്കുന്ന ഈ വിഡിയോ ഇതിനോടകം ശ്രദ്ധേയമാണ്.

വിനീത് വാസുദേവന്‍ ഒരുക്കുന്ന ചിത്രമാണ് പൂവന്‍. വരുണ്‍ ധാരാ തിരക്കഥ നിര്‍വ്വഹിച്ചിരുക്കുന്ന ചിത്രത്തില്‍ റിങ്കു രണധീര്‍, അഖില ഭാര്‍ഗവന്‍, അനിഷ്മ അനില്‍ കുമാര്‍, മണിയന്‍പിളള രാജു തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നു.