Monday 15 June 2020 04:51 PM IST : By സ്വന്തം ലേഖകൻ

ഒരു മയവുമില്ലാത്ത ഇടി! കരാട്ടെയിൽ ബാബു ആന്റണിക്കൊപ്പം കട്ടയ്ക്ക് മകൻ! വൈറൽ വിഡിയോ

black-belt

മലയാളത്തിന്റെ എക്കാലത്തേയും മികച്ച ആക്ഷൻ ഹീറോ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. അത് ആറടി പൊക്കക്കാരൻ ബാബു ആന്റണിയാണ്. സിനിമയോട് താത്കാലികമായി ഗുഡ്ബൈ പറഞ്ഞപ്പോഴും ആയോധന കലയിലെ തന്റെ പരിശീലനം മുടക്കിയിരുന്നില്ല ഈ ആക്ഷൻ ഹീറോ. തീർന്നില്ല വിശേഷങ്ങൾ, തന്റെ ആക്ഷൻ മികവുകൾ പുതുതലമുറയ്ക്ക് പകർന്നും നൽകുന്നുമുണ്ട് ബാബു ആന്റണി.

കരാട്ടെയിൽ ഫിഫ്ത് ഡാൻ ബ്ലാക് ബെൽറ്റ് കൂടിയായ താരം മകന് ആയോധന കലയുടെ ബാലപാഠങ്ങൾ പകർന്നു നൽകുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ത്രസിപ്പിക്കുന്നത്. അച്ഛനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന മെയ്‍വഴക്കത്തോടെയാണ് മകൻ വി‍ഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് കിടിലൻ അഭ്യാസ പ്രകടനങ്ങൾ കാണാനാകുന്നത്.

വിഡിയോ കാണാം;