Wednesday 30 September 2020 02:39 PM IST : By സ്വന്തം ലേഖകൻ

‘പൂ വേണം പൂപ്പട വേണം പൂവിളി വേണം...’! ആക്ഷനിൽ മാത്രമല്ല പാട്ടിലും പുലിയാണ് ബാബു ആന്റണി: വിഡിയോ

babu-antony

ആക്ഷനിൽ പുലിയാണ് ബാബു ആന്റണി. എന്നാൽ പാട്ടിലും താൻ അത്ര മോശമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ പവ്വർ സ്റ്റാർ. ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ എന്ന ചിത്രത്തിലെ ‘പൂ വേണം...’ എന്നാരംഭിക്കുന്ന മനോഹരഗാനത്തിന്റെ കവർ സോങ് ഒരുക്കി ആസ്വാദകരുടെ കയ്യടി നേടിയിരിക്കുകയാണ് താരം. ബാബു ആന്റണിയുടെ ആലാപനം ഇനിനോടകം ശ്രദ്ധേയമാണ്.

ഒ.എൻ.വി എഴുതി, ജോൺസൺ സംഗീതം പകർന്ന ഗാനം സിനിമയ്ക്ക് വേണ്ടി ആലപിച്ചിരിക്കുന്നത് യേശുദാസും ചിത്രയും ചേർന്നാണ്.