Monday 18 January 2021 03:11 PM IST : By സ്വന്തം ലേഖകൻ

നടൻ ബാലയ്ക്ക് ഡോക്ടറേറ്റ്! ബിരുദദാനച്ചടങ്ങ് 19 ന്

bala

നടൻ ബാലയ്ക്ക് ഡോക്ടറേറ്റ്. റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയാണ് താരത്തെ ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്. ജനുവരി 19 ന് കോട്ടയത്ത് വച്ചാണ് ബിരുദദാനച്ചടങ്ങ്.

താരം ചെയ്തു വരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് അമേരിക്കയിലെ ഡെലവെയർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഇങ്ങനെയൊരു ആദരം നല്‍കുന്നത്. സൗത്ത് ഇന്ത്യയില്‍ നിന്ന് ഈ അംഗീകാരം നേടുന്ന ആദ്യ സിനിമാ താരമാണ് ബാല.

അമേരിക്കയില്‍ വച്ചായിരുന്നു ബിരുദദാനച്ചടങ്ങ് നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക രേഖകളടക്കം ബാലയ്ക്ക് നേരിട്ട് എത്തിച്ചു നല്‍കുകയായിരുന്നു.

ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ സംഘടന രൂപീകരിച്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ബാല നേരിട്ട് നടത്തിവരുന്നത്.