Friday 09 September 2022 11:44 AM IST : By സ്വന്തം ലേഖകൻ

മറ്റുള്ളവരെ വേദനിപ്പിച്ച്, കളിയാക്കി നമ്മൾ സന്തോഷിക്കുന്നത് മൃഗത്തനം: ബാലയുടെ വിഡിയോ വൈറൽ

bala

ഈ ഓണത്തിന് കേരളത്തിൽ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ ചില കാരണങ്ങളാൽ ചെന്നൈയിലാണെന്നും നടൻ ബാല. ഓണാശംസകൾ പങ്കുവച്ച് ബാല പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം ശ്രദ്ധേയമാണ്.

ഈ ലോകത്ത് പണം കൊടുത്തോ പേടിപ്പിച്ചോ നേടാൻ കഴിയാത്ത ഒരേയൊരു കാര്യം സ്‌നേഹമാണ്. മറ്റുള്ളവരെ കഷ്ടപ്പെടുത്തി സന്തോഷിക്കരുതെന്നും പോസിറ്റീവ് എനർജി കൊടുക്കുന്നതിനേക്കാൾ വലിയ കാര്യം വേറെയില്ലെന്നും ബാല പറയുന്നു.