Saturday 07 December 2019 12:57 PM IST : By സ്വന്തം ലേഖകൻ

ബാലയും അമൃതയും വേർപിരിഞ്ഞു, അവന്തിക ഇനി അമ്മയോടൊപ്പം

ab

താരദമ്പതികളായ ബാലയും അമൃതയും നിയമപരമായി ബന്ധം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം എറണാകുളം കുടുംബ കോടതിയിൽ എത്തിയാണ് ബന്ധം അവസാനിപ്പിച്ചത്.

വൈകിട്ട് നാലേ മുക്കാലോടെയാണ് ഇരുവരും എറണാകുളം കുടുംബ കോടതിയില്‍ എത്തി വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ചത്. ഏഴു വയസ്സുള്ള ഏകമകള്‍ അവന്തികയെ അമ്മയായ അമൃതയ്‌ക്കൊപ്പം വിടാനും ഇരുവരും തമ്മില്‍ ധാരണയായി. നടന്‍ ബാല തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പവും അമൃത കുടുംബത്തിന് ഒപ്പവുമാണ് കോടതിയില്‍ എത്തിയത്.

2010 ലാണ് ഇരുവരും വിവാഹിതരാവുന്നത്. 2012ല്‍ മകള്‍ അവന്തിക ജനിച്ച ശേഷം 2016 മുതലാണ് ഇരുവരും വേര്‍പിരിഞ്ഞു താമസം ആരംഭിച്ചത്. വിവാഹ മോചനത്തിനായി പരസ്പര ധാരണയോടെയാണ് ഇരുവരും നിയമ നടപടികള്‍ സ്വീകരിച്ചത്.

ഒരു സ്വകാര്യ ചാനല്‍ റിയാലിറ്റി ഷോയിലൂടെ ആണ് അമൃതാ സുരേഷ് സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ഇതേ ഷോയില്‍ അതിഥിയായി എത്തിയ സിനിമാ താരം ബാലയുമായി പ്രണയത്തിൽ ആയതിനു ശേഷമാണ് വിവാഹിതരായത്.