Friday 07 August 2020 12:29 PM IST : By സ്വന്തം ലേഖകൻ

ശ്രദ്ധേയമായി ‘ബാംഗ്ലൂർ ലോഡ്ജ്’! ഫാന്റസി പ്രമേയവുമായി ആദ്യ എപ്പിസോഡ് എത്തി

bangalore

ശ്രദ്ധേയമായി ‘ബാംഗ്ലൂർ ലോഡ്ജ്’ ഹോം സിനിമ സീരിസിന്റെ ആദ്യ എപ്പിസോഡ്. ഒരു ലക്ഷത്തോളം പേരാണ് ഇതിനോടകം ചിത്രം കണ്ടത്. ഓരോ എപ്പിസോഡിലും ഓരോ പുതിയ കഥയുമായാണ് ബാംഗ്ലൂർ ലോഡ്ജ് പ്രേക്ഷകർക്ക് മുമ്പിലെത്തുക. ചിത്രത്തിൽ ഡോക്ടർ ഹരി മേനോൻ എന്ന പ്രധാന കഥാപാത്രമായി ഹരികൃഷ്ണൻ തമ്പി അഭിനയിക്കുന്നു. ഒരു ഫാന്റസി കഥയാണ് ബാംഗ്ലൂർ ലോഡ്ജിന്റെ ഈ ആദ്യ എപ്പിസോഡ് പ്രേക്ഷകരോട് പറയുന്നത്. രാജീവ് ബാലകൃഷ്ണനാണ് ആദ്യ എപ്പിസോഡിൽ ഹരികൃഷ്ണൻ തമ്പി യോടൊപ്പം നായകനായി അഭിനയിച്ചിരിക്കുന്നത്. ഉല്ലാസ് ഉത്രാടം ആണ് സംവിധാനം. മ്യൂസിക്കും പശ്ചാത്തലസംഗീതവും എബി ജേക്കബ് നിർവഹിക്കുന്നു. ഹരികൃഷ്ണൻ തമ്പി എഴുതിയ അവതരണ ഗാനം പാടിയിരിക്കുന്നത് ശോഭ മേനോനാണ്. സുമിത്ര ഹോം സിനിമ പ്രൊഡക്ഷൻസ്സും ഉത്രാടം സ്റ്റുഡിയോ ബാംഗ്ലൂരും ചേർന്നാണ് ബാംഗ്ലൂർ ലോഡ്ജിന്റെ നിർമാണം.