Friday 18 September 2020 11:47 AM IST : By സ്വന്തം ലേഖകൻ

ഓരോ എപ്പിസോഡിലും പുതിയ ഓരോ കഥകൾ! ബാംഗ്ലൂർ ലോഡ്ജിന്റെ രണ്ടാമത്തെ എപ്പിസോഡും ശ്രദ്ധേയമാകുന്നു

hari-thampi

ഹോം സിനിമാ സീരിസ് ബാംഗ്ലൂർ ലോഡ്ജിന്റെ രണ്ടാമത്തെ എപ്പിസോഡ് ശ്രദ്ധേയമാകുന്നു. ഓരോ എപ്പിസോഡിലും പുതിയ ഓരോ കഥയുമായാണ് ബാംഗ്ലൂർ ലോഡ്ജ് പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്. സോഷ്യൽ മീഡിയയിലെ നിരവധി ജനപ്രിയ ഹോം സിനിമകളുടെ രചയിതാവായ ജി. ഹരികൃഷ്ണൻ തമ്പിയാണ് ഡോക്ടർ ഹരി മേനോൻ എന്ന പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്. സുമിത്ര ഹോം സിനിമ പ്രൊഡക്ഷൻസും ഉത്രാടം സ്റ്റുഡിയോ ബാംഗ്ലൂരും ചേർന്നാണ് ബാംഗ്ലൂർ ലോഡ്ജ് നിർമിക്കുന്നത്. ബാംഗ്ലൂർ ലോഡ്ജിന്റെ മറ്റു സാങ്കേതിക പ്രവർത്തകർ എല്ലാം ഇന്ത്യയ്ക്കകത്തും വിദേശത്തും ജോലി ചെയ്യുന്ന മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർമാർ ആണ്.