ബിഗ് സ്ക്രീനിലൂടെയും മിനി സ്ക്രീനിലൂടെയും ഒരേ സമയം മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ബീന ആന്റണി. വർഷങ്ങളായി അഭിനയ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്.
ഇപ്പോഴിതാ, തന്റെ ചില പഴയകാല ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് ബീന കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്.
‘കുറച്ചധികം നാൾ മുന്നോട്ടു പോകണം ഇതിന്റെ കഥ അറിയാൻ...ഒരു തനി നാട്ടുമ്പുറത്തെ പെൺകുട്ടിയുടെ അതിയായ മോഹം കൊണ്ടു അഭിനയ മേഖല എത്തിപിടിക്കാനുള്ള ആദ്യ കാൽ വയ്പ്...ഇതിന്റെ പിന്നിലുള്ള കൈകൾ നിങ്ങൾക്കൊക്കെ പറഞ്ഞാൽ അറിയാൻ പറ്റും, സ്റ്റിൽ ഫോട്ടഗ്രാഫർ ജോയ്.... ആദ്യ കാലത്തെ നാന സ്റ്റിൽ ഫോട്ടഗ്രാഫർ...ആലുവ ജോയ് എന്ന് പറഞ്ഞാൽ എല്ലാവരും അറിയും.
ജോയ് ചേട്ടൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ആണ് അന്നെനിക്ക് എല്ലാ ഫോട്ടോ ഷൂട്ടും ചെയ്തു തന്നത്.... ആ നല്ല മനസ്സിന് ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ ഈശ്വരൻ നൽകട്ടെ. ഒരുപാട് വർഷങ്ങൾക്കു ശേഷം ജോയിചേട്ടൻ ഈ ഫോട്ടോസ് അയച്ചുതന്നപ്പോൾ ഒരുപാട് സന്തോഷവും അതോടൊപ്പം ഒരുപാട് നന്ദിയും കടപ്പാടും. ഞാൻ ഇന്നൊരു കലാകാരി ആയി അറിയുന്നതിൽ ഒരു പങ്ക് ജോയിചേട്ടനും ആണ്’.– ബീന കുറിച്ചു.
സീരിയല്‍ താരവും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ മനോജാണ് ബീനയുടെ ഭര്‍ത്താവ്. ഇവർക്ക് ഒരു മകനുണ്ട്.