Friday 28 October 2022 11:09 AM IST : By സ്വന്തം ലേഖകൻ

‘അത് ആര് ചെയ്തിരിക്കുന്നു എന്ന് അറിയില്ല...കമന്റുകൾ എന്നെ തെല്ല് അലോസരപ്പെടുത്താതിരുന്നില്ല...’: കുറിപ്പുമായി ഭദ്രൻ

bhadran

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് മോഹൻലാൽ–ഭദ്രൻ ടീമിന്റെ സ്ഫടികം. ചിത്രത്തിന്റെ റീമാസ്റ്ററിങ് പതിപ്പ് തിയറ്ററുകളിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ.

ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകൻ ഭദ്രൻ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സിനിമയിലെ ‘ഏഴിമല പൂഞ്ചോല’ എന്ന പാട്ട് റീമാസ്റ്ററിങ് ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വിഡിയോ കണ്ടെന്നും എന്നാൽ അത് ഏത് തരത്തിലുള്ള റീ മാസ്റ്ററിംഗ് ആണ് ചെയ്തിരിക്കുന്നതെന്ന് അറിയില്ലെന്നും സംവിധായകൻ കുറിച്ചു.

ഭദ്രന്റെ കുറിപ്പ് –

എന്നെ സ്നേഹിക്കുന്ന,സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെ ശ്രദ്ധയിലേയ്ക്ക് സന്തോഷപൂർവ്വം ഒരു കാര്യം അറിയിക്കട്ടെ....

സ്‌ഫടികം സിനിമയിലെ "ഏഴിമല പൂഞ്ചോല "എന്ന പാട്ട് remaster ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണുക ഉണ്ടായി...

അതിന്റെ കീഴെ ചേർത്തിരിക്കുന്ന ആരാധകരുടെ exciting ആയുള്ള കമന്റുകളും കണ്ടു. സന്തോഷം!!

അത് ഏത് തരത്തിലുള്ള remastering ആണ് അവർ ചെയ്തിരിക്കുന്നത് എന്ന് ഞങ്ങൾക്കറിയില്ല.. ആര് ചെയ്തിരിക്കുന്നു എന്നും അറിയില്ല...അതേ രൂപത്തിൽ സിനിമ കണ്ടാൽ കൊള്ളാം എന്നുള്ള കമെന്റുകൾ എന്നെ തെല്ല് അലോസരപ്പെടുത്താതിരുന്നില്ല..

ഞാൻ കൂടി ഉൾപ്പെട്ട Geometrics Film House എന്ന കമ്പനി,10 മടങ്ങ് ക്വാളിറ്റിയിലും ടെക്നിക്കൽ എക്സലെൻസിയിലും അതിന്റെ ഒറിജിനൽ നെഗറ്റീവിൽ നിന്നുള്ള perfect remastering പ്രൊഡ്യൂസർ R. മോഹനിൽ നിന്ന് വാങ്ങി തിയേറ്ററിൽ എത്തിക്കാനുള്ള അവസാന പണിപ്പുരയിൽ ആണ്.

Chennai, 4frames sound കമ്പനിയിൽ അതിന്റെ 4k atmos മിക്സിങ്ങും interesting ആയുള്ള ആഡ് ഓണുകളും ചേർത്ത് കൊണ്ട് തിയേറ്റർ റിലീസിലേക്ക് ഒരുക്കി കൊണ്ടിരിക്കുകയാണ്..

ഈ വാർത്ത കഴിയുമെങ്കിൽ ഒന്ന് ഷെയർ ചെയ്താൽ നല്ലതായിരുന്നു...

സ്നേഹത്തോടെ

ഭദ്രൻ