Friday 20 September 2019 09:53 AM IST : By സ്വന്തം ലേഖകൻ

യുവനടൻ ഭഗത് മാനുവൽ വീണ്ടും വിവാഹിതനായി; ചിത്രങ്ങൾ കാണാം...

bhagath-shelin997

യുവനടൻ ഭഗത് മാനുവൽ വീണ്ടും വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ഷെലിൻ ചെറിയാൻ ആണ് വധു. ഭഗതിന്റെ രണ്ടാം വിവാഹമാണ് ഇത്. ആദ്യ ഭാര്യയായ ഡാലിയയിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. ഇരുവർക്കും ഒരു മകൻ ഉണ്ട്. ഷെലിന്റെയും രണ്ടാം വിവാഹമാണ്. ആ ബന്ധത്തിൽ അവർക്ക് ഒരു മകനുണ്ട്. മക്കൾക്കൊപ്പം നിൽക്കുന്ന ഇരുവരുടെയും ചിത്രവും ഭഗത് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമാലോകത്ത് എത്തുന്നത്. പിന്നീട് ഡോക്ടർ ലൗ, തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു.  

Tags:
  • Gossips
  • Movies