Wednesday 12 August 2020 12:21 PM IST : By സ്വന്തം ലേഖകൻ

‘പതിനെട്ട് വയതിനിലേ...’! പഴയ ചിത്രം പങ്കുവച്ച് ഭാമ: കമന്റുകളുമായി താരങ്ങൾ

bhama

മലയാളത്തിന്റെ പ്രിയനായികയാണ് ഭാമ. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ ഒരു പഴയകാല ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

തന്റെ പതിനെട്ട് വയസ്സുള്ളപ്പോഴുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഭാമയുടെ ചിത്രത്തിന് കമന്റുകളുമായി സഹതാരങ്ങളും ആരാധകരും എത്തി. ‘മിസ് ബ്യൂട്ടിഫുള്‍’ എന്നാണ് ഗായിക മഞ്ജരി ഭാമയുടെ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. ‘ചുന്ദരി പെണ്ണേ’ എന്ന് വീണാ നായരും കുറിച്ചിരിക്കുന്നു. ശാലിന്‍ സോയ, അഭയ ഹിരണ്‍മയി, മുക്ത, വിഷ്ണുപ്രിയ, സരയൂ മോഹന്‍, മാളവിക സി മേനോന്‍, പ്രിയങ്കാ നായര്‍, റിമി ടോമി തുടങ്ങിയ താരങ്ങളും കമന്റുമായി എത്തിയിട്ടുണ്ട്.