Wednesday 27 May 2020 12:09 PM IST : By സ്വന്തം ലേഖകൻ

ഭാവന ഹോം ക്വാറന്റീനിൽ! ചെക്ക് പോസ്റ്റിലെയും ഫെസിലിറ്റേഷൻ സെന്ററിലെയും ആരോഗ്യ പരിശോധനകൾക്കു ശേഷം താരം വീട്ടിൽ

bhavana

ലോക്ക്ഡൗണിനിടയിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് യാത്രാ ഇളവുകൾ ലഭിച്ചതോടെ അമ്മയേയും സഹോദരനെയും കാണാൻ ബെംഗളൂരുവിലെ ഭർത്താവിന്റെ വീട്ടിൽ നിന്നു നാട്ടിലെത്തിയിരിക്കുകയാണ് നടി ഭാവന. മുത്തങ്ങ അതിർത്തി വഴിയാണ് ഭാവന കേരളത്തിലെത്തിയത്. നാട്ടിലെത്തിയ ഭാവനയെ സ്രവ സാംപിൾ പരിശോധനയ്ക്ക് ശേഷം ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.

മുത്തങ്ങ അതിർത്തി വരെ ഭർത്താവ് നവീനൊപ്പം എത്തിയ ഭാവന തുടർന്ന് സഹോദരനൊപ്പം യാത്ര തുടർന്നു. ഇന്നലെ ഉച്ചയോടെ മുത്തങ്ങയിലെത്തിയ ഭാവന ചെക്ക് പോസ്റ്റിലെ പരിശോധനകൾക്ക് ശേഷം ഫെസിലിറ്റേഷൻ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്കും വിധേയയായി.